Wednesday, February 16, 2011

പൈതൃകം ദു:ഖം

ഇതെന്തു കഷ്ട്ടം
എത്രയസഹ്യം!
തന്തക്കു കരിവേഷം
തള്ളയ്ക്കു ചുട്ടി!

പിഞ്ചോമനയെപ്പാലൂട്ടിയാട്ടി-
പ്പാടിമയക്കവെ അമ്മ മെല്ലെ
"അച്ഛന്‍ തല്ലും മക്കളുറങ്ങിക്കോ ... "
ഉമ്മാക്കിയാക്കിക്കറുപ്പിച്ചു വച്ചു.
കുറുമ്പുകാട്ടും ചുണക്കുട്ടനെത്തോണ്ടീട്ട്‌
"അച്ഛന്‍ വരുമ്പോ ... " പറഞ്ഞു തടുത്തും
പിന്നെ വാരിയെടുത്തും പാല്‍ മുത്തം കൊടുത്തും
മാലാഖയായിച്ചമഞ്ഞു കാട്ടും.

തന്തയ്ക്കു കരിവേഷം
തള്ളയ്ക്കു ചുട്ടി

രണ്ടുവേണ്ടൊന്നേലുമുണ്ടെങ്കിലമ്മിഞ്ഞ
ഇച്ചതിയൊക്കെപ്പൊളിച്ചടുക്കാം.
അമ്മയെക്കാളേറെ മുത്തം കൊടുത്തും
വറ്റാത്ത പാല്‍മൊട്ടു ചപ്പാന്‍ കൊടുത്തും
തളരാത്ത കൈയാലാലോലമാട്ടി
ആനകളിച്ചമ്പാരിപ്പീപ്പിമീട്ടി
"അച്ഛനെയാണെനിക്കിഷ്ട്ടം ... " പാടിച്ച്‌
അമ്മയെത്തുല്ലിടീച്ചേനെയെന്നേ ...
രണ്ടുവേണ്ടൊന്നേലുമുണ്ടെങ്കിലമ്മിഞ്ഞ!

No comments:

Post a Comment