Wednesday, February 16, 2011

പുലിമലയോട് എലി

പാതിരാവിന്നിരുളില്‍ പെയ്ത
മധുമഴയോര്‍ത്തും കുളിര്‍ത്തും
കാണെക്കാണെ നീണ്ടും കറുത്തും
കരുത്താറ്‍ന്നുമമരും മാമലയാം നിന്നെ
മൃദുകരമലരാലുഴിയും വെണ്‍മുകിലൊരു ദമയന്തി.
എങ്കിലോ നിന്നെക്കടിച്ചുലച്ചു-
ന്‍മത്തയായ്‌ പൊതിഞ്ഞ കാറ്‍മുകിലൊരു വാസവദത്ത.
കള്ളച്ചിരിപൊത്തി സുഖനീരൊഴുക്കി-
ക്കമഴ്ന്നുറങ്ങും മാമലക്കള്ളാ ...
നിന്നെ ഞാനെന്തുവിളിയ്ക്കും?

No comments:

Post a Comment