Saturday, February 19, 2011

സ്വവര്‍ഗ്ഗരതിക്ക്‌ ശാസ്ത്രത്തിണ്റ്റെ ചാന്ത്പൊട്ട്‌

ലേഖനം

പാപിയെ അല്ല പാപത്തെയാണ്‌ വെറുക്കേണ്ടത്‌ ...
ശരി എന്നാണെങ്കില്‍ നാം എന്താണ്‌ ചെയ്യേണ്ടത്‌? ... നമ്മുടെ നിലപാട്‌ എന്തായിരിക്കണം? നെറ്റി ചുളിപ്പിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളും എല്ലാക്കാലത്തും നില നിന്നിരുന്നു. പലതും നമ്മള്‍ പരിഹരിച്ചുകഴിഞ്ഞു ... അടിമ സമ്പ്രദായം, സതി, തീണ്ടല്‍, മാറുമറക്കല്‍ സമരം, സ്ത്രീ സ്വാതന്ത്യ്രം, വര്‍ണ്ണവിവേചനം, ക്ഷേത്രപ്രവേശനം അങ്ങനെ പോകുന്നു പട്ടിക ... മാറ്റുവിന്‍ (അശാസ്ത്രീയ) ചട്ടങ്ങളെ അല്ലെങ്കില്‍ ... ചിരിക്കാന്‍ കഴിവുള്ള ഏക ജീവി മനുഷ്യനാണ്‌. ഏറ്റവും ബുദ്ധി കൂര്‍മതയുള്ളവനും. ചിന്തിക്കാന്‍ മനുഷ്യനോളം കഴിവ്‌ മറ്റൊരു ജീവിക്കുമില്ലത്രെ. അങ്ങനെയെങ്കില്‍ വരൂ ... നമുക്ക്‌ ഒരല്‍പം ചിന്തിക്കാം.

ചിന്തയ്ക്ക്‌ ബീജങ്ങള്‍ അത്യനവധിയാണെങ്കിലും ഇന്ന്‌ ഇന്ത്യാരാജ്യത്ത്‌ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാന പ്രശ്നമാണ്‌ സ്വവര്‍ഗ്ഗരതി ... അല്ല ... അതിനെ ന്യായീകരിച്ചുകൊണ്ടുള്ള ഹൈകോര്‍ട്ട്‌ വിധി. ഞാന്‍ അതിനെ പൂര്‍ണമായി പി്ന്തുണയ്ക്കുന്നു. തല്ലണം... കൊല്ലണം ... വിവരമില്ലാത്ത സാമൂഹ്യവിരുദ്ധന്‍ ... വാദ്ധ്യാരാണത്രെ! ഇതൊക്കെയാവും നിങ്ങളുടെ പ്രതികരണം. എന്നാലും ... അമ്മയെ തല്ലിയാലും ഉണ്ടല്ലൊ രണ്ടുപക്ഷം! ഒന്നു ചിന്തിച്ചുനോക്കാം ... ശാസ്ത്രീയമായിത്തന്നെ. മലയാളത്തില്‍ അതിനു പറ്റിയ പദങ്ങളുണ്ടോ എന്നെനിക്കറിയില്ല. സ്വവര്‍ഗ്ഗരതി (ഹോമോസെക്ഷ്വല്‍ ആക്റ്റ്‌) ആണുങ്ങള്‍ തമ്മിലാണെങ്കില്‍ ഇംഗ്ളീഷില്‍ അവരെ 'ഗേയ്സ്‌' എന്നും പെണ്ണുങ്ങള്‍ തമ്മിലാണെങ്കില്‍ 'ലെസ്ബിയന്‍സ്‌' എന്നും വിളിക്കും. ഇവരില്‍ ചിലര്‍ വിപരീതലിംഗവുമായി രാസലീലകളാടാനും മിടുക്കരാണ്‌. ഇവരെ "ഹെറ്റെറോസെക്ഷ്വത്സ്‌" എന്നാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌. 'ബൈസെക്ഷ്വല്‍' അധവാ 'സ്റ്റ്രൈറ്റ്‌' എന്നാല്‍ എതിര്‍ലിംഗവുമായി മാത്രം ഇണചേരുന്നവര്‍. "ഇണ്റ്റര്‍സെക്സ്‌" എന്നറിയപ്പെടുന്നവര്‍ക്ക്‌ ആണിണ്റ്റെയും പെണ്ണിണ്റ്റെയും ലൈംഗികാവയവങ്ങള്‍ ഉണ്ടാകും. മഹാഭാരത യുദ്ധത്തിലെ ശിണ്ഡി ഇത്തരം ഒരു ഇണ്റ്റര്‍സെക്സ്‌ ആയിരിക്കാം. ദൈവശാപം!

ഈശ്വരനാണ്‌ മനുഷ്യനെ സൃഷ്ടിച്ചത്‌ എന്നാണ്‌ നിങ്ങളുടെ പക്ഷമെങ്കില്‍ എനിക്കൊന്നും പറയാനില്ല ... കാരണം ഈശ്വരനറിയാതെ ഈ ഭൂമിയില്‍ ഒരില പോലും അനങ്ങില്ല. ഈശ്വരണ്റ്റെ മായാലീലകളാണ്‌ എല്ലാം. എല്ലാ മതഗ്രന്ഥങ്ങളിലും സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. അതു തെറ്റാണെങ്കില്‍ ഈശ്വരന്‍ ഇടപെടട്ടെ. മറിച്ച്‌ അനേകായിരം വര്‍ഷങ്ങളിലൂടെ നടന്നുവന്ന പരിണാമത്തിണ്റ്റെ അവസാനരൂപമാണ്‌ മനുഷ്യന്‍ എന്നാണ്‌ വിശ്വാസമെങ്കില്‍ നമുക്ക്‌ - മനുഷ്യന്‌ ഇടപെടാനുള്ള വകുപ്പൊണ്ട്‌. കഴിഞ്ഞ ൩൦ വര്‍ഷങ്ങളില്‍ ശാസ്ത്രത്തിണ്റ്റെ വിവിധ വിഭാഗങ്ങളില്‍, പ്രത്യേകിച്ചും മന:ശ്ശാസ്ത്രം വൈദ്യശാസ്ത്ര്‍ം ജനിതകശാസ്ത്രം തുടങ്ങിയവയില്‍, ഈ വിഷയത്തെപ്പറ്റി വളരെയേരെ ഗവേഷണം നടന്നിട്ടുണ്ട്‌. ഏകകോശ ജീവികാണ്‌ ഭൂമിയില്‍ ആദ്യമുണ്ടായത്‌. അവയില്‍ നിന്നും പല തരത്തിലുള്ള നട്ടെല്ലില്ലാത്ത ബഹുകോശജീവികള്‍ ഉരുത്തിരിഞ്ഞു. പിന്നെ അതിലേതോ ഒന്നില്‍ നിന്നും കശേരുകികള്‍ എന്നു വിളിക്കപ്പെടുന്ന നട്ടെല്ലുള്ള ജീവികള്‍. മത്സ്യങ്ങളില്‍ നിന്നു ഉഭയജീവികളും ഉഭയജീവികളില്‍ നിന്ന്‌ ഉരഗങ്ങളും ഉണ്ടായി. ഉരഗങ്ങളില്‍ രണ്ടിനങ്ങള്‍ക്ക്‌ പരിണാമം സംഭവിച്ച്‌ പക്ഷികളും സസ്തനികളും ജന്‍മമെടുത്തു. സസ്തനികളില്‍ "ട്രീ ഷ്രൂസ്‌" എന്നു വിളിക്കപ്പെടുന്ന എലിയുടെ രൂപത്തിലുള്ള ചില ജീവികളാണത്രെ കുരങ്ങുകളുടെയും മനുഷ്യരുടെയും പൂര്‍വികര്‍. ഇത്രയും പറഞ്ഞത്‌ നമ്മെ തോല്‍പിക്കാന്‍ ആരുമില്ല എന്നു വീമ്പിളക്കി ഭൂമികുലുക്കി നടക്കൂന്ന നമ്മുടെ പൈതൃകം അറിയാനാണ്‌. പൈതൃകമായി നമുക്ക്‌ ... മനുഷ്യന്‌ ... കിട്ടിയിട്ടുള്ള പല സ്വഭാവങ്ങളില്‍ ഒന്നാണോ ഈ സ്വവര്‍ഗ്ഗരതി? പ്രകൃതി മഹാ വികൃതിയാണ്‌. എന്നാല്‍ ആ വികൃതികളുടെ പിന്നില്‍ ജീവണ്റ്റെ നിലനില്‍പിന്നാവശ്യമായ നിഗൂഢനീക്കങ്ങളാണ്‌ എന്ന്‌ പലപ്പോഴും എല്ലാമറിയാം എന്ന്‌ അഭിമാനിക്കുന്ന മനുഷ്യന്‌ മനസ്സിലാക്കാന്‍ പ്രയാസം അനുഭവപ്പെടാറുണ്ട്‌. അത്തരത്തില്‍ ഒരു വികൃതിയാണത്രെ സ്വവര്‍ഗ്ഗരതിയും. 1999-ല്‍ ബ്രൂസ്‌ ബാജെമില്‍ എന്ന ശാസ്ത്രജ്ഞന്‍ ആയിരത്തഞ്ഞൂറോളം വര്‍ഗ്ഗം ജീവികളില്‍ "ഹോമോസെക്ഷ്ഷ്വല്‍ ബിഹേവിയര്‍" എന്നു ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ട ഈ സ്വഭാവം കണ്ടുവരുന്നതായി രേപ്പെടുത്തി. 500 ഇനങ്ങളില്‍ വിശദമായ പഠനവും നടന്നുകഴിഞ്ഞു. ജീവികളില്‍ ലിംഗവ്യത്യാസം ഉണ്ടായത്‌ മികച്ച സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കാനാണത്രെ. ആണ്‍-പെണ്‍ ബീജങ്ങളുടെ സംയോഗത്തിലൂടെയാണ്‌ അത്‌ സാധിക്കുന്നത്‌. പരിണാമത്തിണ്റ്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ ഇതു സംഭവിച്ചു എന്നത്‌ ഇതിണ്റ്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു. സ്വവര്‍ഗ്ഗരതി പ്രത്യുല്‍പ്പാദനത്തിന്‌ സഹായകരമല്ല എന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. പിന്നെ എന്തുകൊണ്ട്‌ അത്‌ ജീവ സമൂഹത്തില്‍ ഉരുത്തിരിഞ്ഞു? നിലനില്‍ക്കുന്നു? അതതുസമൂഹങ്ങളുടെ വിജയപ്രദമായ നിലനില്‍പ്പിന്‌ ഈ സ്വഭാവം സഹായമാകുന്നുണ്ടെന്നാണ്‌ ശാസ്ത്രത്തിണ്റ്റെ കണ്ടെത്തല്‍. ആവശ്യമില്ലാത്തതൊന്നും പ്രകൃതി വച്ചേക്കില്ല ... ആവശ്യമുള്ള്ളത്‌ എന്തുവിലകൊടുത്തും സൂക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

സിഗ്മണ്ട്‌ ഫ്രോയിഡ്‌, ഫ്രീഡ്മാന്‍, ഡവ്ണി തുടങ്ങിയ മന:ശ്ശാസ്ത്രജന്‍മാരുടെ അഭിപ്രായത്തില്‍ അമിതമായി മക്കളെ ലാളിക്കുകയും കണ്ണുവെട്ടത്തുനിന്നും വിടാതെ കാത്തുസൂക്ഷിച്ച്‌ നടക്കുകയും ചെയ്യുന്ന അമ്മമാര്‍, തലയെടുപ്പോടെ വീട്‌ ഭരിക്കുന്ന പുരുഷത്വമുള്ള ഒരു അച്‌'ണ്റ്റെ അഭാവം തുടങ്ങിയവയും ആണ്‍കുട്ടികളെ സ്വവര്‍ഗ്ഗ രതിക്കാരാക്കുമത്രെ!. 1991-1993 കാലഘട്ടത്തില്‍ ബെയ്‌ലി, പില്ലാര്‍ഡ്‌, ഹാമര്‍, ഹ്യൂ തുടങ്ങിയ ശാസ്ത്രകാരന്‍മാര്‍ അനേകം ഇരട്ടക്കുട്ടികളില്‍ നടത്തിയ പഠനത്തില്‍ മാതാവിണ്റ്റെ 'എക്സ്‌' ക്രോമോസോമുകളിലൂടെയാണ്‌ സ്വവര്‍ഗ്ഗരതിക്കാധാരമായ ജീനുകള്‍ പുതിയ തലമുറകളിലേക്ക്‌ പകരുന്നത്‌ എന്നു കണ്ടുപിടിച്ചു. ബ്ളാന്‍ഷാര്‍ഡ്‌, ബോഗേര്‍ത്‌ എന്നിവരുടെ പഠനത്തില്‍ മാതാവിണ്റ്റെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്തയ്ക്കും ഇതില്‍ പങ്കുണ്ടെന്നു കണ്ടെത്തി. ഗര്‍ഭാവസ്ഥയില്‍ പുരുഷകോശങ്ങളുടെ പുറത്തുള്ള 'എച്ച്‌-വൈ' ആണ്റ്റിജെന്‍ മാതാവില്‍ 'എച്ച്‌-വൈ' ആണ്റ്റിബോഡി ഉണ്ടാകാന്‍ കാരണമാകുന്നു. ഇത്‌ രക്തത്തിലൂടെ കുഞ്ഞിണ്റ്റെയുള്ളില്‍ കടന്നാല്‍ അത്‌ പുരുഷതലച്ചോറിണ്റ്റെ തികഞ്ഞ ലക്ഷണത്തിലുള്ള രൂപീകരണത്തില്‍ വൈകല്യങ്ങളുണ്ടാക്കും. കൂടുതല്‍ പുരുഷ ഭ്രൂണങ്ങള്‍ ഉണ്ടാകുന്തോറും പ്രശ്നം വര്‍ദ്ധിക്കും. ഈ മാറ്റങ്ങളുടെ ഒരു പാര്‍ശ്വഫലമാണ്‌ വളരുമ്പോഴുണ്ടാകുന്ന സ്വവര്‍ഗ്ഗരതിക്കായുള്ള ഉള്‍വിളി!. ഭ്രൂണത്തിണ്റ്റെ വളര്‍ച്ചയുടെ സമയത്ത്‌ ആന്‍ഡ്രോജെന്‍ എന്ന പുരുഷഹോര്‍മോണിണ്റ്റെ അളവാണ്‌ അതിനെ ആണ്‍കുട്ടിയാക്കുന്നത്‌. ആവശ്യമുള്ള അളവില്‍ ഈ ഹോര്‍മോണ്‍ ഇല്ലാതിരുന്നാല്‍ തലച്ചോര്‍ പുരുഷസ്വഭാവം പ്രാപിക്കുന്നതില്‍ കുറവുവരും ... ശരീരം പുരുഷണ്റ്റേതുപോലെ ആയാലും സ്വഭാവത്തില്‍ സ്ത്രൈണഭാവം മുഴച്ചുനില്‍ക്കും ... ചാന്തുപൊട്ടിലെ രാധാകൃഷ്ണനെപ്പോലെ.

1973-ല്‍ അമേരിക്കന്‍ സൈക്ക്യാറ്റ്രിക്‌ അസ്സോസിയേഷന്‍ മനോരോഗങ്ങളുടെ പട്ടികയില്‍ നിന്നും ഹോമോസെക്ഷ്വാലിറ്റിയെ മാറ്റി.യി.രുന്നു. കാരണം ഇത്‌ ചികിത്സ കൊണ്ട്‌ മാറ്റാന്‍ പറ്റുന്നതല്ലെന്നും ജനിതകപ്രേരകമായി ഉള്ളില്‍ നിന്നും വരുന്ന ഒരു ആവേശമാണെന്നും ഉള്ള ശാസ്ത്രീയമായ കണ്ടെത്തല്‍ തന്നെ. അവര്‍ പുറത്തിറക്കിയ "ടെക്സ്റ്റ്‌ ബുക്‌ ഒഫ്‌ ഹോമോസെക്ഷ്വാലിറ്റി ആണ്റ്റ്‌ മെണ്റ്റല്‍ ഹെല്‍ത്‌" എന്ന പുസ്തകം മാത്രമാണ്‌ ഈ വിഷയത്തില്‍ ഇന്നും ആധാരം. പൌരാണിക ലൈംഗീകതയുടെ ആധികാരികഗ്രന്ഥമായ 'കാമസൂത്ര'യില്‍ സ്വവര്‍ഗ്ഗരതിയെപ്പറ്റിയുള്ള വിവരണം ഉണ്ട്‌. ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലും പരാമര്‍ശം ഉണ്ടെങ്കിലും ഇത്തരക്കാരെ ദൈവം ശിക്ഷിക്കുന്നതായാണ്‌ കാണിച്ചിരിക്കുന്നത്‌. ഭാരതത്തില്‍ ഹിന്ദുക്കളുടെ ഇടയില്‍ ചില ചെറിയ ശിക്ഷകള്‍; ഉദാഹരണത്തിന്‌ ഒരു മതപരമായ കുളി (ഗംഗയില്‍), ഒരു പൂജ അല്ലെങ്കില്‍ ഒരു പണം കെട്ടല്‍ ഇവ കൊണ്ട്‌ പുരുഷന്‌ പാപവിമുക്തനാകാം. എന്നാല്‍ സ്ത്രീകള്‍ക്ക്‌ വിരലുകള്‍ മുറിച്ചു മാറ്റുക, പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ചാരിത്യ്രം ബലമായി കവര്‍ന്നെടുക്കുക തുടങ്ങിയ കടുത്ത ശിക്ഷ നല്‍കിയിരുന്നതായി ചരിത്ര രേകള്‍ പറയുന്നു. പൌരാണിക ക്രൈസ്തവസഭകള്‍ സ്വവര്‍ഗ്ഗരതിക്ക്‌ എതിരാണെങ്കിലും പുതിയ പല വിഭാഗങ്ങളും അതിനെ ദൈവത്തിണ്റ്റെ വരദാനമായും തികച്ചും മനോഹരങ്ങളായ സൃഷ്ടിയുടെ ഭാഗമാണെന്നും വാദിക്കുന്നു (യുണൈറ്റെഡ്‌ ചര്‍ച്ച്‌ ഒഫ്‌ കാനഡ, മെറ്റ്രോപൊളിറ്റന്‍ കമ്മ്യൂണിറ്റി ചര്‍ച്ച്‌, എല്‍ ജി ബി റ്റി അഫേര്‍മിംഗ്‌ ഡിനോമിനേഷന്‍സ്‌). ഇസ്ളാം മതത്തിലും മാറ്റങ്ങള്‍ വരുന്നതായിട്ടാണ്‌ സൂചന. ദ്‌ ജക്കാര്‍ത്താ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്തതനുസരിച്ച്‌ വിദേശത്തുള്ള പല രാജ്യങ്ങളിലെയും മുസ്ളീം പണ്ഡിതന്‍മാര്‍. സ്വവര്‍ഗ്ഗരതി ഒരു പാപമല്ലെന്നും പ്രധാന ഉലെമായും മറ്റുപല മുസ്ളീങ്ങളും അതിനെ എതിര്‍ക്കുന്നത്‌ മതപാഠങ്ങളെ സങ്കുചിത മനോഭാവത്തോടെ വ്യാ്യാനിക്കുന്നതുകൊണ്ടാണെന്നും അഭിപ്രായപ്പെടുന്നു. പണം, പ്രതാപം, രാജ്യം, ലിംഗവ്യത്യാസം, ലൈംഗീകവ്യതിയാനങ്ങള്‍ ഇതൊന്നും ദൈവത്തിണ്റ്റെ അനുഗ്രഹത്തില്‍ നിന്നും ഒരു മനുഷ്യനെയും മാറ്റിനിറുത്തുന്നില്ല എന്നാണ്‌ അവരുടെ വാദം. ബാബര്‍ ചക്രവര്‍ത്തി തണ്റ്റെ ആത്മകഥയില്‍ തണ്റ്റെ ഭാര്യയോടുള്ള ലൈംഗികവൈമു്യവും ഒരു ആണ്‍കുട്ടിയോടുള്ള ബന്ധവും വിവരിച്ചിട്ടുണ്ടത്രെ! ഉത്തരേന്ത്യയിലെ രാജകൊട്ടാരങ്ങളില്‍ സ്വവര്‍ഗ്ഗരതി അപൂര്‍വമായിരുന്നില്ല എന്ന രഹസ്യം ചരിത്രത്തിണ്റ്റെ നീലത്താളുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്‌ - മതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം!.

1996-ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത "കാമ സൂത്ര" ഹെറ്ററോ-ബൈ-ഹോമോസെക്ഷ്വല്‍ കാമലീലകളുടെ കഥ പറഞ്ഞ്‌ ഞെട്ടിച്ചുവെങ്കില്‍ ദീപാ മേത്തയുടെ 'ഫയര്‍' എന്ന ചിത്രം ൧൯൯൮-ല്‍ സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗ്ഗരതിയെ തുറന്നുകാട്ടിയത്‌ ഒരു വിപ്ളവം തന്നെയായിരുന്നു. ൨൦൦൭-ല്‍ ലൂസിയ പുവെന്‍സൊ എഴുതി സംവിധാനം ചെയ്ത 'എക്സ്‌ എക്സ്‌ വൈ' എന്ന ചലച്ചിത്രം സ്ത്രീയുടെയും പുരുഷണ്റ്റെയും ലൈംഗികാവയവങ്ങള്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ (അലെക്സ്‌) ഹൃദയസ്പര്‍ശിയായ കഥ പറയുന്നു. 'എക്സ്‌ എക്സ്‌' ക്രോമോസോമുകളോടൊപ്പം ഒരു 'വൈ' കൂടെ അവളുടെ ജനിതകത്തില്‍ പെട്ടതാണ്‌ അവള്‍ക്ക്‌ പുരുഷണ്റ്റെ അവയവവും കൂടെ ഉണ്ടാകാന്‍ കാരണം. മീശരോമങ്ങളുടെ വളര്‍ച്ച തടയാന്‍ അവള്‍ക്ക്‌ പ്രത്യേകം മരുന്നും കഴിക്കേണ്ടിവരുന്നു. അല്‍വാറൊ എന്ന ആണ്‍കുട്ടിയെ ഒരു പുരുഷനായി അവള്‍ അടിമപ്പെടുത്തുന്നു. അവന്‍ ശേഷം ആ വികൃതി ഇഷ്ടപ്പെട്ടതായും പറയുന്നു. നിസ്സഹായതയുടെ ഇത്തരം കഥകള്‍ ഒറ്റപ്പെട്ടതായതുകൊണ്ട്‌ അവരുടെ മനോവേദന ആരും അറിയാറില്ല. അറിഞ്ഞാല്‍ ക്രൂശിക്കുമെന്നുള്ളതുകൊണ്ട്‌ അവര്‍ അത്‌ ഒളിപ്പിച്ചു വച്ച്‌ സ്വയം നീറി നരകിക്കുന്നു.

എതിര്‍ലിംഗത്തെ തീര്‍ത്തും ഇഷ്ടപ്പെടാന്‍ കഴിയാത്ത ഒരു ആണിനെയോ പെണ്ണിനെയോ നിര്‍ബ്ബ്ന്ധിച്ച്‌ വൈവാഹിക ജീവിതത്തിലേക്ക്‌ തള്ളിവിട്ടാലുള്ള ദുരന്തം ഒന്നു ചിന്തിച്ച്‌ നോക്കൂ. ജീവികളില്‍ ഒരു വര്‍ഗ്ഗത്തിലെ ആണുങ്ങള്‍ തമ്മിലും പെണ്ണുങ്ങള്‍ തമ്മിലും ആണും പെണ്ണും തമ്മിലുള്ള വൈരം കുറയ്ക്കാന്‍ സ്വവര്‍ഗ്ഗരതി സഹായിക്കാറുണ്ടത്രെ. അത്‌ ആ വര്‍ഗ്ഗത്തിണ്റ്റെ നിലനില്‍പിന്‌ സഹായകമായതുകൊണ്ട്‌ പ്രകൃതി അത്‌ നിലനിര്‍ത്തി. ചില കടല്‍ പക്ഷികള്‍ക്കിടയില്‍ രണ്ട്‌ ആണുങ്ങള്‍ കൂടുകൂട്ടും. മുട്ടയിടാന്‍ വേണ്ടി മാത്രം ഒരു പെണ്ണിനെ സ്വീകരിക്കും. ആ ആവശ്യം കഴിഞ്ഞാല്‍ അതിനെ കൊത്തി ഓടിക്കും. എന്നിട്ട്‌ അവര്‍ പൊരുന്നയിരൂന്ന്‌ കുഞ്ഞുവിരിയിച്ച്‌ "കുടുംബം നടത്തും". ശത്രുക്കളില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ഇതാണത്രെ ഏറ്റവും നല്ല മാര്‍ഗ്ഗം! സ്വവര്‍ഗ്ഗരതിക്കാരായ ആണുങ്ങളുടെ സഹോദരിമാര്‍ മറ്റു പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനശേഷിയുള്ളവരാണെന്നു ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യണ്റ്റെ കാര്യത്തില്‍ സ്വവര്‍ഗ്ഗരതി നല്ലതോ ചീത്തയൊ? ഗഹനമായ പഠനം ആവശ്യമാണെന്നുമാത്രം പറഞ്ഞുകൊണ്ട്‌ തല്‍ക്കാലം നിര്‍ത്തട്ടെ. ഡല്‍ഹി ഹൈകോര്‍ട്ടിണ്റ്റെ ജഡ്ജ്മണ്റ്റ്‌ സ്വീകാര്യമാണോ അല്ലയോ ... തിരക്കിടേണ്ട ... ശാസ്ത്രീയമായി പഠിച്ച്‌ നമുക്ക്‌ ഒരു തീരുമാനത്തിലെത്താം. ചിന്തിക്കാന്‍ കഴിവുള്ള ഒരു മൃഗമാണല്ലൊ മനുഷ്യന്‍! "ലോകാ സമസ്താ സുിനോ ഭവന്തു".

No comments:

Post a Comment